കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്തുകൊന്നു
ചിറ്റൂര്‍ (പാലക്കാട്): കോളേജുവിട്ട് കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പതിനെട്ടുകാരി വിദ്യാര്‍ഥിനിയെ മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് കഴുത്തറുത്തുകൊന്നു.
കണക്കമ്പാറ തമ്പാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയാണ് മരിച്ചത്. കഞ്ചിക്കോട് വി.വി. കോളേജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. കേസിലെ പ്രതിയായ കണക്കമ്പാറ തേമ്പാറമട ഷാജഹാനെ (23) സംഭവസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഇയാള്‍ വിഷംകഴിച്ചതായി സംശയിക്കുന്നു. ടിപ്പര്‍ ഡ്രൈവറാണ്.
ചിറ്റൂര്‍ ആസ്പത്രിയിലെത്തിച്ച ഇയാളെ പിന്നീട് തൃശ്ശൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് ക്ഷുഭിതരായ ജനക്കൂട്ടം തടഞ്ഞു. ഇയാളെ കയറ്റിയ ആംബുലന്‍സിന്റെ ചില്ല് ജനം തകര്‍ത്തു.ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ കണക്കമ്പാറ-തേമ്പാറമട റോഡിലാണ് സംഭവം. കൂട്ടുകാരികളും അയല്‍വാസികളുമായ ധന്യ, റബീന എന്നിവര്‍ക്കൊപ്പം കണക്കമ്പാറ ജങ്ഷനില്‍ ബസ്സിറങ്ങിയശേഷം ഒരുകിലോമീറ്ററോളം ദൂരത്തുള്ള വീട്ടിലേക്ക് നടക്കുകയായിരുന്നു അഞ്ജുഷ. ഈസമയം ഇവര്‍ക്കുപിന്നാലെ ബൈക്കിലെത്തി ഷാജഹാന്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് വയറില്‍ കുത്തിവീഴ്ത്തിയതിനുശേഷം കഴുത്തറക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴുത്തിന്റെ ഇടതുവശത്ത് സാരമായി മുറിവേറ്റ അഞ്ജുഷ സംഭവസ്ഥലത്ത് കുഴഞ്ഞുവീണു.
സംഭവം നേരില്‍ക്കണ്ട ധന്യയും റബീനയും നിലവിളിച്ചുകൊണ്ട് ഓടി. കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഞ്ജുഷയെ ചിറ്റൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുതന്നെ ഏറെ രക്തം വാര്‍ന്നുപോയിരുന്നു. വിദ്യാര്‍ഥിനിയെ ആക്രമിക്കാനുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. അഞ്ജുഷയുടെ ബാഗും ചോറ്റുപാത്രവും നിലത്തുകിടന്നിരുന്നു.
വിദ്യാര്‍ഥിനിയെ ആക്രമിച്ച സ്ഥലത്തുതന്നെ അവശനിലയില്‍ കുഴഞ്ഞുവീണ യുവാവിനെ പോലീസെത്തി ഒരുമണിക്കൂറിനുശേഷമാണ് ആസ്പത്രിയിലേക്കുമാറ്റിയത്. മാസങ്ങള്‍ക്കുമുമ്പ് യുവാവ് വിദ്യാര്‍ഥിനിക്ക് എസ്.എം.എസ്. അയച്ചതിനെ വീട്ടുകാര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്കുകാരണമെന്ന് സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. യുവാവിന്റെ പേഴ്‌സില്‍നിന്ന് മരിച്ച വിദ്യാര്‍ഥിനിയുടെ രണ്ട് ഫോട്ടോകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. അന്വേഷണച്ചുമതലയുള്ള പാലക്കാട് ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അഞ്ജുഷയുടെ അച്ഛന്‍ മുകുന്ദന്‍ മാത്തൂരില്‍ പെട്രോള്‍പമ്പില്‍ ജോലിക്കാരനാണ്.
സുധയാണ് അഞ്ജുഷയുടെ അമ്മ. സഹോദരന്‍: അക്ഷയ് (എട്ടാംക്ലാസ് വിദ്യാര്‍ഥി).
Coutsey : Mathrubhumi : 19.08.2009
kunju kuttikk swarNa aranjaNam enna pOle mobile phone nOkki pOkunna malayalikku kuuppukai
Guys please Comment